പ്രതീക്ഷ

Pls click read more...
Read More …



rajeshshiva3@gmail.com


Read More …

രാജേഷ്‌ ശിവ.
ഞാന്‍ രാജേഷ്‌ ശിവ 1977 -ല്‍ തിരുവനന്തപുരത്ത് ഭൂജാതനായി. പേട്ടയില്‍ താമസം . സ്കൂള്‍ വിദ്യാഭ്യാസം പേട്ട ബി.എച്.എസില്‍ 1992ല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജയമാത ഇന്ടസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ട് , കോ-ഓപറെറ്റീവ് കോളേജ്, എം.പി ഇന്ടസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ട്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് , കെല്‍ട്രോണ്‍ ആനിമേഷന്‍ കാമ്പസ് പിന്നെ മറ്റു ചില ചെറു ചെറു സ്ഥാപനങ്ങളിലും അക്കാദമിക് ആയതും തൊഴിലധിഷ്ടിതമായതുമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കുടുംബം എന്നത് അനിവാര്യമെന്ന് തോന്നാത്തതിനാലാകണം ഇതുവരെ വിവാഹം കഴിച്ചില്ല. എന്നാല്‍ പ്രണയം എന്നും എന്റെ ദൌര്‍ബല്ല്യം തന്നെയാണ് . മനസ്സുകൊണ്ട് സ്ത്രീയോടും പ്രകൃതിയോടും എന്റെ പ്രണയം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. ജീവിതത്തിന്റെ ദിശാസൂചി ആരെങ്കിലും തിരിച്ചുവച്ചതാണോ അതോ ഞാന്‍ സ്വയം തിരിച്ചതാണോ എന്നൊന്നും അറിയില്ല എങ്കിലും ജീവിതത്തില്‍ ഉടനീളം മൂല്യം കാത്തുസൂക്ഷിയ്ക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട് എന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ സാധിയ്ക്കും.

കവിത, സംഗീതം, സംവാദം, സഞ്ചാരം, സിനിമ എന്നിവയില്‍ വളരെ താത്പര്യം വച്ചു പുലര്‍ത്തുന്നു.
2007 മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എഴുതുന്നു. കവി എന്നത് വളരെ വലിയൊരു സ്ഥാനമെന്ന് ഉറപ്പുള്ളതിനാല്‍ അങ്ങനെ അവകാശപ്പെടുന്നില്ല . വളര്‍ത്താനും തളര്‍ത്താനും ശ്രമിച്ചവര്‍ ഏറെയുണ്ട്. ഓര്‍കുട്ടിലും ഫേസ് ബുക്കിലും ചെറിയ അളവില്‍ 'കൂട്ട'ത്തിലും എഴുതിയിരുന്നു.

അനുദിന ഭോഗസുഖത്തിലുപരി
ആനുകാലിക ഗര്‍ഭപാത്രത്തിന്റെ
ഇരുളടഞ്ഞ വഴിയിലൂടെ
ബീജങ്ങള്‍ സഞ്ചരിയ്ക്കാറില്ല,
അന്താരാഷ്ട്രീയങ്ങളിലൂടെയവ
വെറുതേയിങ്ങനെ നീന്തുമ്പോള്‍
എന്നുമിങ്ങനെയേകണേ
ഷണ്ഡത്വമില്ലാക്കാലമെന്നു
ഞാനിപ്പോള്‍ പ്രാര്‍ഥിയ്ക്കാറുമില്ല.

ജാതിമതങ്ങളില്‍ വിശ്വസിയ്ക്കുന്നില്ല. ദൈവത്തെ മതങ്ങളുടെ കാഴ്ചപ്പാടില്‍ കാണുന്നുമില്ല. എന്നാല്‍ പ്രപഞ്ചത്തിലെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്കു അടിസ്ഥാനമായ ശക്തി സത്യമെന്ന് അറിയാവുന്നതിനാല്‍ അതിനെ ദൈവം എന്ന പേരുനല്‍കി ഞാന്‍ നമിയ്ക്കുന്നു. എന്റെ ചിന്തകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ മാത്രം വിശ്വസിയ്ക്കുന്നു.

കോടാനുകോടി നക്ഷത്രങ്ങളും
സൂര്യചന്ദ്രന്മാരും
ഉല്‍ക്കകളും ഗ്രഹങ്ങളും
നിറയുന്ന പ്രപഞ്ചമേ
കേവലം ഒരണുവോളമില്ലാത്ത എന്നിലെ
മഹാവിസ്ഫോടനങ്ങള്‍ കാണുമ്പോള്‍
നിന്നിലെ ശാന്തതയെ നമിയ്ക്കുന്നു...

രാഷ്ട്രത്തെ സ്നേഹിയ്ക്കുന്നു എങ്കിലും കക്ഷിരാഷ്ട്രീയത്തെ വെറുക്കുന്നു. ഇക്കാലത്തിനിടയില്‍ രാഷ്ട്രം എത്ര വികസിയ്ക്കാന്‍ സാധ്യതയുണ്ടായിരുന്നോ അതിന്റെ പത്തിലൊന്നുപോലും കഴിയാതിരുന്നത് ഈ കക്ഷിരാഷ്ട്രീയ വിഴുപ്പുകളുടെ ഭരണം മൂലമായിരുന്നെന്നു ഉറപ്പുള്ളതിനാല്‍ എക്കാലവും ഇവറ്റകളെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നു. രാഷ്ട്രത്തേക്കാള്‍ സ്നേഹം പാര്‍ട്ടികളോട് ഉള്ള പൌരന്മാരെക്കണ്ട്‌ എന്നും മടുപ്പുമാത്രം.

ഇക്കാലത്തിനിടയില്‍ എനിയ്ക്ക് വിളിച്ചു പറയാനുള്ളത് വരികളായി എഴുതി . അതൊക്കെ 'പ്രതീക്ഷ', Link'പെയ്തൊഴിയാതെ', 'ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്' എന്നീ ബ്ലോഗുകളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് . അതില്‍ രണ്ടു വരിയെങ്കിലും കവിതയുണ്ടെങ്കില്‍ സ്വീകരിയ്ക്കുക....അനുഗ്രഹിയ്ക്കുക.

കുഴങ്ങിടാതെ നല്ലശീലെഴുതിയിന്നു ചൊല്ലുവാന്‍
പഠിച്ചിടേണം നല്ലഭാഷ കൈരളിയ്ക്കു തുല്യമില്ല,
അംഗമാകെ ഭൂഷണങ്ങള്‍ ചാര്‍ത്തിവന്ന ദേവതേ ,-
യെന്റെ തൂലികയ്ക്കുനല്‍കൂ വാക്കിനാലനുഗ്രഹം .

തെല്ലുമില്ല ഹുങ്കെനിയ്ക്കു ശിശുവാണതോര്‍ക്കണേ, -
യമ്മതന്നെ വേണമെന്നും കാവ്യജീവിതത്തിനായ്,
ശുദ്ധമായ പാലുപോല്‍ ചുരത്തു വാണിയെന്നുമേ
കരഞ്ഞിടുന്ന പിള്ളയായ് കരുതി വേഗമേകണേ.
(രാജേഷ്‌ ശിവ)

--------------------------



Read More …

WELCOME
Read More …